ഇത് നിര്‍മ്മാണത്തിവുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍വ്വമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബർ മാസം 1 ന് നിലവിൽ വന്നു. എടക്കര, ചുങ്കത്തറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പടിഞ്ഞാറ് ഭാഗത്തെ അവികസിത പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ളത്. ചാലിയാർ പുഴയ്ക്ക് ഇരുവശത്തായി കിടക്കുന്ന പഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ഫലഭൂഷ്ടിയുള്ള മണ്ണും വനത്തിന്റെ സാമീപ്യവും കാർഷിക വിളകൾക്ക് പുരോഗതി നൽകുന്നു. പഞ്ചായത്തിന്റെ ഏറ്റവും കിഴക്കുഭാഗം ആദിവാസി മേഖലയാണ്. ഏകദേശം 23 കോളനികളിലായി 3000 വരുന്ന ആദിവാസികൾ പഞ്ചായത്തിലുണ്ട്. ഇവരുടെ ജീവിതം തുലോം ക്ലേശകരമായ അന്തരീക്ഷത്തിലാണ്. തദ്ദേശവാസികൾ കുടിയേറ്റക്കാരും സ്ഥലവാസികൾ ആദിവാസികളും ആകയാൽ ധാരാളം പ്രശ്‌നങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ച് ഗതാഗതം, വൈദ്യുതി, പാർപ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പിന്നോക്കാവസ്ഥയാണ്. ആദിവാസി മേഖല ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശമാണ്. പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ചാലിയാർ പുഴയിൽ പോത്തുകല്ല് എന്ന സ്ഥലത്ത് ഒരു വലിയ പാറ ഉയർന്നുനിന്നിരുന്നു. പണ്ടുകാലത്ത് ബ്രാഹ്മണർ ഇവിടെ അധിവസിച്ചതായും അവർ ഈ കല്ലിനുമുകളിൽ ഓത്ത് നടത്തിയിരുന്നു അങ്ങനെ ഓത്ത് കല്ല് പിന്നീട് പോത്ത് കല്ല് എന്നതായാണെന്നും ഒരു ഐതിഹ്യമുണ്ട്. 1954 ൽ വിനോബാഭാവെജിയുടെ ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹത്തിനു നിലമ്പൂർ കോവിലകം വകയായുള്ള ഏകദേശം ആയിരത്തിലധികം ഏക്കർ ഭൂമി ദാനമായി ലഭിച്ചു. അദ്ദേഹം അത് സർവ്വോദയ മണ്‌ഡലത്തെ ഏൽപ്പിക്കുകയും സർവ്വോദയ മണ്‌ഡലം പ്രസ്തുത ഭൂമി ആദിവാസികൾക്കും ഭൂരഹിത കർഷകർക്കുമായി വിതരണം ചെയ്തു. പോത്തുകല്ല് പഞ്ചായത്തിൽ 

ചാലിയാർ പുഴയുടെ പടിഞ്ഞാറ് വശത്തായി ഭൂദാനം കോളനി  എന്ന  പേരിൽ ഈ ഗ്രാമം ഇന്നും നിലനിൽക്കുന്നു. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഒക്ടോബർ 2000 ൽ പുതിയതായി രൂപീകൃതമായ ഒരു പഞ്ചായത്ത് മുൻ കാലത്ത് നിലമ്പൂർ കോവിലക ത്തിൻ്റെ കീഴിൽ ജന്മി നാടുവാഴി വ്യദ്ധനം നിലനിന്നിരുന്നു. ഈ സാമൂഹ്യഘടനയായിരുന്നു ഈ ഗ്രാമത്തിൽ ഉണ്ടായിരുന്ന് 13-ാം നൂറ്റാണ്ടിൽ നെടിയിരുപ്പിൽനിന്നുവന്ന തച്ചറക്കാവിൽ ഏറാടിമാരാണ് ഈ കോവിലകം സ്ഥാപിച്ചത്. തമ്പാൻ, തിരുമുൽപാട്, രാജ എന്നിങ്ങനെ പല പേരുകളിലും അവർ രേഖകളിൽ പരാമർശിക്കപ്പെട്ടുകാണുന്നു. ആദിവാസികളായ മലമുത്തന്മാരും പതിനായ്ക്കന്മാരും പണിയർ സമുദായത്തിൽപ്പെട്ടവെരുമായിരുന്നു ഇവിടുത്തെ ആദിമ ജനവിഭാഗങ്ങൾ കോവിലകം ഇവിടെവരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിൻറെ പ്രാധാന്യം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ താലൂക്ക് അടക്കമുള്ള കിഴക്കൻ പ്രദേശം മുഴുവൻ ഒരുകാലത്ത് അവരുടെ ജന്മമായിരുന്നു.