പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

എം എ ജോസ്

പ്രസിഡൻ്റ്

ഷറഫുന്നിസ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാദിഖലി എ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു ടി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദു കെ എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കൃഷ്ണകുമാരി പി ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - പോത്തുകല്ല് , വില്ലേജുകള്‍ - പോത്തുകല്ല്, കുറുമ്പലങ്ങോട്

താലൂക്ക് - നിലമ്പൂര്‍,  ജില്ല   - മലപ്പുറം

വാര്‍ഡുകള്‍ - 19, നിയമസഭാ മണ്ഡലം - നിലമ്പൂര്‍, ലോകസഭാ മണ്ഡലം - വയനാട്

ജനസംഖ്യ - 28077, വിസ്തീര്‍ണ്ണം -77 ച.കി.മീ

നിയമസഭാംഗം - ശ്രീ. ആര്യടന്‍ ഷൌക്കത്ത്

ലോകസഭാംഗം - ശ്രീമതി പ്രിയങ്ക ഗാന്ധി വദ്ര

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നിലമ്പൂർ കോവിലകത്തിന്റെ ഭരണത്തിന് കീഴിലായിരുന്ന ചരിത്രപ്രധാനമായ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബർ 1-നാണ് രൂപീകൃതമായത്. ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഐതിഹ്യങ്ങളാലും ഭൂദാൻ പ്രസ്ഥാനം പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളാലും ശ്രദ്ധേയമാണ്. ബ്രാഹ്മണർ ഓത്ത് ചൊല്ലിയിരുന്ന 'ഓത്തുകല്ല്' എന്ന പാറയിൽ നിന്നാണ് പഞ്ചായത്തിന് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഫലഭൂയിഷ്ഠമായ മണ്ണും വനസാമീപ്യവുമുള്ള ഈ കുടിയേറ്റ മേഖലയിൽ മലമുത്തന്മാരും പണിയരും ഉൾപ്പെടെയുള്ള ആദിമ ജനവിഭാഗങ്ങൾ അധിവസിക്കുന്നു. വിനോബാഭാവെക്ക് ലഭിച്ച ഭൂദാനം ഇന്നും ഈ പ്രദേശത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും, പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ഗതാഗതം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും ഇന്നും വലിയൊരു വെല്ലുവിളിയായി തുടരുന്നു.

കൂടുതൽ വായിക്കുക